Crib, St.Alban, Bodenheim,2014പുല്‍ക്കൂട്ടിലെ ഉണ്ണി എന്നോട് പറയുന്നു…
ഇതാ, ഞാന്‍ വരുന്നു..
വീണ്ടും വരുന്നു…
ഈശ്വരന്റെയും …
ഭാഷയുടെയും…
രാഷ്ട്രീയത്തിന്റെയും…
അതിരുകളുടെയും..
സംസ്കാരത്തിന്റെയും നാമത്തില്‍ കലഹിക്കുന്ന, മനുജരുടെ, സഹജരുടെ
തിമിരവും അര്‍ബുദവും ബാധിച്ച അകകണ്ണുകള്‍ ശുദ്ധമാക്കാന്‍…
എന്‍റെ, നിന്‍റെ, നമ്മുടെ ലോകത്തിനു ശാന്തിയേകാന്‍…
വീണ്ടും കുരിശിലേറാന്‍…
ഇതാ ഞാന്‍ വരുന്നു…
നിന്നോടുകൂടെ വരുന്നു…
– Thomas Kalathil

WordPressFacebookBlogger PostDeliciousDiggEmailTwitterShare