മറ്റുള്ളവരെ വിമര്‍ശിക്കുന്നതില്‍ നാം ആരും തന്നെ പിന്നിലല്ല.
വിമര്‍ശനം എന്നാല്‍ നല്ലതും പരിഷ്കൃതലോകത്തിനു ആവശ്യവുമാണ്.
അത് കാര്യമാത്രപ്രസക്തമായിരിക്കുമ്പോള്‍ …
ഇന്നത്തെ സുവിശേഷഭാഗത്ത് ക്രിസ്തുവിനെ വിമര്‍ശിക്കുന്നവരെ നാം കാണുന്നു.
അത് അവനോടുള്ള എതിര്‍പ്പുമൂലമെന്ന്‌ നമുക്ക് ആശ്വസിക്കാം…

എന്നാല്‍ സുഖമാക്കപ്പെട്ട അന്ധനില്‍ കുറ്റം കാണുന്നതും അവന്റെ അന്ധതയുടെ ഉറവിടം പാപമാണെന്ന് മുദ്രകുത്തി ,
അവന്റെ മാതാപിതാക്കളെയും ആ കുറ്റത്തിന്റെ നിഴലിലേയ്ക്ക് വലിച്ചിഴയ്ക്കുന്നതും
അവരെ കുറ്റവാളികളെന്നപോലെ വിസ്തരിക്കുന്നതും അസഹ്യമാകുന്നു…

യഹൂദ പ്രമാണിമാരുടെ നിലപാടില്‍ എത്രമാത്രം സത്യസന്ധതയുണ്ടെന്നൊരു ചോദ്യം..
സാബത്തില്‍ ഒരാളെ സുഖമാക്കാന്‍ പാടില്ലാ…
എന്നാല്‍ ആ വിശുദ്ധദിനത്തില്‍ അപരനെ വാക്കുകൊണ്ട് നിന്ദിക്കാന്‍ അവര്‍ക്ക് ലജ്ജയില്ല…
കുറ്റമില്ലാത്തവരെയും കുറ്റക്കാരാക്കാന്‍ മടിയില്ല…

ഈ അവസ്ഥയ്ക്ക് ആശ്വാസമാണ് സാമുവേലിന്റെ പുസ്തകത്തില്‍നിന്നുമുള്ള വചനം…
പുറം നോക്കാതെ ഹൃദയം കണ്ടു വിധിക്കുന്ന എന്റെ ദൈവത്തിനു നന്ദി..
ഒപ്പം മനുഷ്യന്റെ ഹൃദയത്തിലേക്ക് നോക്കി അവനെ മനസ്സിലാക്കാന്‍ ഈ ദൈവം നമ്മെ ക്ഷണിക്കുന്നു…
അതേ…നമുക്ക്‌ ആദ്യം നമ്മെത്തന്നെ വിധിക്കാം… അതിനുശേഷം അപരനെ ഹൃദയംകൊണ്ടും ദയകൊണ്ടും വിധിക്കാം…
ദൈവം നമ്മെ അനുഗ്രഹിക്കട്ടെ …!

–Thomas Kalathil

WordPressFacebookBlogger PostDeliciousDiggEmailTwitterShare