ക്രിസ്തുവിന്റെ മരണം നമ്മള്‍ ഇന്നലെ വെള്ളിയാഴ്ചയാണ് ആചരിച്ചത്. കബറടക്കം കഴിഞ്ഞതു അര്‍ദ്ധരാത്രി പന്ത്രണ്ടുമണിയോടെ.
എന്നാല്‍ ഇന്ന് ശനിയാഴ്ച പന്ത്രണ്ടുമണിയായപ്പോള്‍ നമ്മള്‍ ഉയിപ്പ്‌ ആഘോഷിക്കുന്നു. ഇവയ്ക്കിടയില്‍ കഷ്ടിച്ച് 24 മണിക്കൂര്‍ മാത്രം…
എന്നിട്ട് സഭ പറയുന്നു, ക്രിസ്തു മൂന്നാം ദിവസം ഉയര്‍ത്തുവെന്ന്. അത് എങ്ങനെ?
പലരും ഈ ചോദ്യം ചോദിക്കാറുണ്ട്.

അതിനുത്തരം അറിയണമെങ്കില്‍ ദിവസത്തെക്കുറിച്ചുള്ള യഹൂദരുടെ കണക്ക് അറിയണം.

യഹൂദരുടെ രീതിയില്‍ ദിവസം ആരംഭിക്കുന്നത് വൈകുന്നേരം 6 മണിയ്ക്കാണ് .
നമ്മുടെതുപോലെ രാത്രി പന്ത്രണ്ടുമണിക്കല്ല…

ക്രിസ്തു മരിച്ചത് യഹൂദരുടെ സമയപ്രകാരം വെള്ളിയാഴ്ച ഒന്‍പതാം മണിക്കൂറില്‍ – നമ്മുടെ ഉച്ചകഴിഞ്ഞുള്ള മൂന്ന് മണിക്ക്.
സംസ്കാരം അന്നുതന്നെ ആറുമണിക്ക് മുന്‍പ്‌. കാരണം ആറുമണി ആയാല്‍ സാബത്ത് (ശനി) ആകും. അന്ന് വിലക്കപ്പെട്ട യാതൊന്നും ചെയ്യാന്‍ പാടില്ല.
അങ്ങനെ നോക്കുമ്പോള്‍ വെള്ളിയാഴ്ച ഒന്നാം ദിനം.
വെള്ളിയാഴ്ച വൈകുന്നേരം ആറുമണിമുതലുള്ള 24 മണിക്കൂര്‍ (ശനിയാഴ്ച) രണ്ടാം ദിനം.
ശനിയാഴ്ച വൈകുന്നേരം ആറുമണിമുതല്‍ ഞായറാഴ്ച ആകുന്നു. മൂന്നാം ദിവസം.

അതുകൊണ്ടാണ് ഉയിപ്പുതിരുനാളിന്റെ തിരുക്കര്‍മ്മങ്ങള്‍ ഞായറാഴ്ച തുടങ്ങുമ്പോള്‍ ആരംഭിക്കുന്നത്. എന്നാല്‍ ഇത് അത്ര കര്‍ക്കശമായി പന്ത്രണ്ടുമണിക്കുതന്നെ ഇപ്പോള്‍ ആചരിക്കുന്നില്ല. ചില സ്ഥലങ്ങളിലെങ്കിലും പെസഹാജാഗരണം എന്ന് വിളിക്കുന്ന ഈസ്റര്‍ തിരുക്കര്‍മ്മങ്ങള്‍ അല്പം നേരത്തെ തുടങ്ങാറുണ്ട്. അത് അവിടുത്തെ സമയതിന്റെയും സൌകര്യത്തിന്റെയും അടിസ്ഥാനത്തില്‍ മെത്രാന്‍ സമിതിയുടെ അനുവാദത്തോടെ നടത്തപ്പെടുന്നതാണ്.

WordPressFacebookBlogger PostDeliciousDiggEmailTwitterShare